Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Niger Airport

നൈജർ വിമാനത്താവളത്തിൽ വെടിവയ്പും സ്ഫോടനവും

നി​​​യാ​​​മി: ​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ നൈ​​​ജ​​​റി​​​ന്‍റെ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ നി​​​യാ​​​മി​​​യി​​ലെ അ​​​ന്താരാ​​​ഷ്‌​​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ വെ​​​ടി​​​വ​​​യ്പും സ്ഫോ​​​ട​​​ന​​​വും. ബു​​​ധ​​​നാ​​​ഴ്ച അ​​​ർ​​​ധ​​​രാ​​​ത്രിക്കു ശേഷമുണ്ടായ സം​​​ഭ​​​വ​​​ത്തി​​​ന്‍റെ യ​​​ഥാ​​​ർ​​​ഥ കാ​​​ര​​​ണം വ്യ​​​ക്ത​​​മ​​​ല്ല.

ആ​​​കാ​​​ശ​​​ത്തു പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ട അ​​​ജ്ഞാ​​​തവ​​​സ്തു​​​വി​​​നു നേ​​​ർ​​​ക്ക് വ്യോ​​​മ​​​പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ വെ​​​ടി​​​വ​​​ച്ചു​​​വെ​​​ന്നാ​​​ണു സൂ​​​ച​​​ന. ര​​​ണ്ടു മ​​​ണി​​​ക്കൂ​​​റി​​​നു​​​ശേ​​​ഷം സ്ഥി​​​തി ശാ​​​ന്ത​​​മാ​​​യി. കേ​​​ടാ​​​യ വി​​​മാ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും ക​​​ത്തി​​​ക്ക​​​രി​​​ഞ്ഞ വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും ദൃ​​​ശ്യ​​​ങ്ങ​​​ൾ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ടു.നൈ​​​ജ​​​റി​​​ലെ പ​​​ട്ടാ​​​ള​​​ ഭ​​​ര​​​ണ​​​കൂ​​​ടം സം​​​ഭ​​​വ​​​ത്തി​​​ൽ പ്ര​​​തി​​​ക​​​ര​​​ണ​​​ത്തി​​​നു ത​​​യാ​​​റാ​​​യി​​​ട്ടി​​​ല്ല.

ന​​​യ​​​ത​​​ന്ത്ര​​​ പ്ര​​​ശ്ന​​​ങ്ങ​​​ൾ മൂ​​​ലം ഫ്രാ​​​ൻ​​​സി​​​നു ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്യാ​​​ൻ വൈ​​​കു​​​ന്ന ആ​​​ണ​​​വ ഇ​​​ന്ധ​​​ന​​​മാ​​​യ യു​​​റേ​​​നി​​​യ​​​ത്തി​​​ന്‍റെ വ​​​ൻ​​​ ശേ​​​ഖ​​​രം വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ സൂ​​​ക്ഷി​​​ക്കു​​​ന്നു​​​ണ്ട്. വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ സം​​​ഭ​​​വ​​​ത്തി​​​നു യു​​​റേ​​​നി​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​മു​​​ണ്ടോ എ​​​ന്ന​​​തി​​​ൽ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ക്കു​​​ന്നു. ജി​​​ഹാ​​​ദി ഗ്രൂ​​​പ്പു​​​ക​​​ൾ സ്വാ​​​ധീ​​​നം ചെ​​​ലു​​​ത്തു​​​ന്ന രാ​​​ജ്യം​​കൂ​​​ടി​​​യാ​​​ണു നൈ​​​ജ​​​ർ.

Latest News

Up